02 June Tuesday

അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
മാന്നാർ
കോവിഡ്19 പ്രതിരോധത്തിന്റെ ഭാ​ഗമായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിർത്തികൾ പങ്കിടുന്ന മാന്നാർ, പന്നായിക്കടവ്, പരുമല പാലങ്ങളുടെ ഇരുകരകളിലും പൊലീസ് വാഹനപരിശോധന കര്‍ശനമാക്കി. പതിനഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തു. കാറുകളും ബൈക്കുകളും പിടിച്ചെടുത്തു. 
സ്‌റ്റോർ ജങ്ഷൻ, ചെന്നിത്തല, പ്രായിക്കര, ബുധനൂർ എന്നിവിടങ്ങളിലും മാന്നാർ, പുളിക്കീഴ് പൊലീസിന്റെ നേത‌ൃത്വത്തില്‍ വാഹന പരിശോധനയുണ്ട്. ആരോഗ്യവകുപ്പ്, മോട്ടോർവകുപ്പ്, പൊലീസ് എന്നിവ ചേർന്നാണ് വാഹന പരിശോധന. അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കാന്‍ ഉപദേശവുമുണ്ട്. മാന്നാർ പഞ്ചായത്തിന്റെ നേത‌ൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു.
ചാരുംമൂട്  
രാജ്യത്തെ ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിൽ ചാരുംമൂട് മേഖലയിൽ പൊലീസ് പരിശോധന കർശനമാക്കി. അനാവശ്യമായി റോഡിൽ കറങ്ങിയ  ആറ്‌ വാഹനങ്ങൾ കസ്‌റ്റഡിയിലെടുത്ത് ഉടമകള്‍ക്കെതിരെ കേസെടുത്തു. പ്രധാന ജങ്ഷനുകളില്‍ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. 
താമരക്കുളത്തുൾപ്പെടെ റോഡിൽ കൂട്ടംകൂടി നിന്നവരെ അവിടെനിന്ന്‌ മാറ്റി. നിർദേശങ്ങൾക്ക് വിരുദ്ധമായി റോഡിൽ കറങ്ങുന്നവർക്കെതിരെ  കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് നൂറനാട് സ്‌റ്റേഷൻ ഓഫീസർ വി  ബിജു പറഞ്ഞു.
കായംകുളം
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. ആവശ്യമായ രേഖകളില്ലാതെ അനധിക‌ൃത സഞ്ചാരം നടത്തിയവർക്കെതിരെ കേസെടുത്തു. 31 കേസാണ് കായംകുളത്ത് രജിസ്‌റ്റർ ചെയ്‌തത്. കരീലക്കുളങ്ങര പൊലീസ് 20 കേസും കനകക്കുന്നിൽ 13 കേസും രജിസ്‌റ്റർ ചെയ്‌തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top