16 April Friday

മങ്കൊമ്പ് പാലം ദൃശ്യം ചലഞ്ചിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

മങ്കൊമ്പ് സിവിൽ സ്‌റ്റേഷൻ പാലം

ആലപ്പുഴ
എൽഡിഎഫ് ഭരണകാലത്ത് നാട് മുന്നേറിയ കാഴ്‌ചകൾ തീരുന്നില്ല. സമൂഹമാധ്യമങ്ങളിലെ ദൃശ്യം ചലഞ്ചിൽ ഇതാ മങ്കൊമ്പ്‌ പാലവും. മണിമല ആറിന് കുറുകെ ഉയർന്ന പാലത്തിന്റെ പുതിയ ചിത്രവും പാലമില്ലാത്ത പഴയ ചിത്രവും സമൂഹമാധ്യമങ്ങളിൽ പച്ചയാണ്. 
 യുഡിഎഫ് ഭരണകാലത്ത് നിർമാണം ഇഴഞ്ഞ പാലം എൽഡിഎഫ് വന്ന ശേഷം മന്ത്രി ജി സുധാകരന്റെ ഇടപെടലിലാണ് യാഥാർഥ്യമായത്. എംഎൽഎയായിരുന്ന തോമസ് ചാണ്ടിയും ഇടപെട്ടു. രണ്ട് പ്രളയവും കോവിഡും ഉണ്ടാക്കിയ തടസങ്ങൾ മറികടന്നാണ് നിർമാണം തീർത്ത് പാലം തുറന്നത്. 
 നേരത്തെ രോഗികളെ ആശുപത്രിയിൽ എത്തിക്കാനടക്കം പ്രയാസപ്പെട്ടിരുന്നു. പാലം വന്നത്തോടെ കാവാലം, നീലംപേരൂർ, പുളിങ്കുന്ന് പഞ്ചായത്ത് നിവാസികൾക്ക് ആലപ്പുഴയിലെത്താൻ എളുപ്പമാർഗമായി. പുളിങ്കുന്നുകാർക്ക് പാലത്തിലൂടെ എസി റോഡിൽ കടന്ന് സിവിൽ സ്‌റ്റേഷൻ, പൊലീസ് സ്‌റ്റേഷൻ, ട്രഷറി, വില്ലേജ്  ഓഫീസുകളിൽ വേഗമെത്താം. മൂന്ന് പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനും ടൂറിസം പുരോഗതിക്കും പാലം പ്രധാന കണ്ണിയാകും. 
 2013 മാർച്ച് 22നാണ് പാലത്തിന് ഭരണാനുമതി ലഭിച്ചത്. 2014 ഫെബ്രുവരിയിൽ നിർമാണമാരംഭിച്ചു. എന്നാൽ സ്ഥലമേറ്റെടുപ്പ്‌ പോലും പൂർത്തിയാക്കിയിരുന്നില്ല. എൽഡിഎഫ് വന്ന ശേഷം 2017 ജനുവരി 10ന് 28.46 കോടിയുടെ പുതുക്കിയ എസ്‌റ്റിമേറ്റ് പാസാക്കി. സ്ഥലമേറ്റെടുക്കാൻ 1.38 കോടിയും അനുവദിച്ചതോടെ നിർമാണം വേഗത്തിലായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top