16 April Friday

ലഹരിവിരുദ്ധ അവാർഡ് എം കെ ശ്രീകുമാറിന്

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

ആന്റി നാർകോട്ടിക്ക് അവാർഡ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയിൽനിന്ന്
ഏറ്റുവാങ്ങുന്നു

ചെങ്ങന്നൂർ
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകളിലൂടെ വിദ്യാർഥികൾക്കിടയിലും  പൊതുസമൂഹത്തിലും ശ്രദ്ധയനായ   എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം കെ ശ്രീകുമാറിന് ലഹരിവിരുദ്ധ അവാർഡ്‌ . 
ആന്റി നാർകോട്ടിക്ക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ പുരസ്‌കാരം തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ സമ്മാനിച്ചു. കല്ലിശ്ശേരി മാന്ദാമഠത്തിൽ എം കെ ശ്രീകുമാറിന്റെയും സഹപ്രവർത്തകനായ സുനിൽ കുമാറിന്റെയും നേതൃത്വത്തിൽ 2011 മുതൽ സ്‌കൂൾ കലോത്സവ വേദികളിൽ ലഹരിവിരുദ്ധ ചിത്രകലാ പ്രദർശനം നടത്തിവരുന്നുണ്ട്‌.  2016ൽ മുഖ്യമന്ത്രിയുടെ വിശിഷ്‌ട സേവാമെഡലും  ലഭിച്ചിട്ടുണ്ട്‌. ചെങ്ങന്നൂർ സർഗവേദിയുടെ പ്രസിഡന്റുകൂടിയാണ്‌ ശ്രീകുമാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top