16 April Friday

വീടിന് മുകളിൽ‌ തെങ്ങ് വീണ് 
വിദ്യാര്‍ഥിനിക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

വലിയപറമ്പിൽ സുരേഷിന്റെ വീട് തെങ്ങ് വീണ് 
തകർന്ന നിലയിൽ`

മാന്നാർ
പാണ്ടനാട്  11–--ാം വാർഡിൽ വലിയപറമ്പിൽ സുരേഷിന്റെ വീട്‌ മരംവീണു തകർന്നു. 
വ്യാഴാഴ്‌ച പകൽ രണ്ടിനാണ് സംഭവം. തെങ്ങ് കടപുഴകി മേൽക്കൂരയിലേക്ക്‌ വീഴുകയായിരുന്നു. പ്ലസ്ടു വിദ്യാർഥിനിയായ മകൾ നന്ദനയ്‌ക്കും അമ്മ ​ഗീതയ്‌ക്കും പരിക്കേറ്റു. ഇരുവർക്കും കൈയ്‌ക്കും കാലിനുമാണ്‌ പരിക്ക്‌. 
 മുറിയിൽ ഓൺലൈൻ പഠനത്തിനിടെ മരവീണ ശബ്‌ദത്തോടൊപ്പം ഓടും കഴുക്കോലും ദേഹത്ത് പതിക്കുകയായിരുന്നു. അടുക്കളയും കിടപ്പു മുറികളും തകർന്നു. ചെങ്ങന്നൂർ അ​ഗ്നിശമനസേന എത്തിയാണ് തെങ്ങ് മുറിച്ചുമാറ്റിയത്. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വത്സലാ മോഹൻ, പഞ്ചായത്തം​ഗം ബിന്ദു സുനിൽ, സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി എ ബെന്നിക്കുട്ടി, ടി ടി കുട്ടൻ, ടി ഡി അനിയൻ എന്നിവർ വീട് സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top