കോലഞ്ചേരി
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കോലഞ്ചേരി ബൈപാസിന് പുതുജീവൻ. ബൈപാസിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി പി വി ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ പൊതുമരാമത്ത്, കിഫ്ബി ഉദ്യോഗസ്ഥർ നിർദിഷ്ട ബൈപാസ് പ്രദേശങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ കോലഞ്ചേരി അടക്കമുള്ള അഞ്ച് ബൈപാസുകളുടെ പ്രാഥമിക പഠന പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ്
പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഷിജി കരുണാകരന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം എത്തിയത്. കൊച്ചി – --ധനുഷ്‌കോടി ദേശീയപാതയിൽ ചൂണ്ടിയിൽനിന്ന് ആരംഭിച്ച് നമ്പ്യാരുപടിയിൽ അവസാനിക്കുന്ന രീതിയിലും പുതുപ്പനത്തുനിന്ന് ആരംഭിച്ച് തോന്നിക്കയിൽ അവസാനിക്കുന്ന രീതിയിലും രണ്ട് അലൈൻമെന്റുകളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. രണ്ട് മേഖലകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. കോലഞ്ചേരിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ബൈപാസ് എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോഴത്തെ ഇടപെടൽ ഫലപ്രാപ്തിയിലെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..