മാന്നാർ
പരമ്പരാഗത തൊഴിലിലൂടെ ഉപജീവനം നടത്തുകയാണ് മാന്നാർ 14–--ാം വാർഡിലെ തേജസ് കുടുംബശ്രീ അംഗങ്ങൾ. കുട്ട, മുറം, കൂടകൾ, വിവിധ കരകൗശല വസ്‌തുക്കൾ എന്നിവ നിർമിച്ചാണ് ശ്രദ്ധേയമാകുന്നത്. എസ്‌സി വിഭാഗത്തിലുള്ള 17 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. പ്രസിഡന്റ് ഷീജ വിജയൻ, സെക്രട്ടറി ഗീത ചന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പരമ്പരാഗത വസ്‌തുക്കളുടെ നിർമാണം. ഈറയിൽ നിർമിച്ച വസ്‌തുക്കളാണ് കൂടുതൽ വിറ്റഴിക്കുന്നത്. കുട്ട, മുറം, ചപ്പാത്തി ഇടുന്ന കുട്ട, പാത്രങ്ങളുടെ മൂടി, വിവാഹസദ്യവട്ടങ്ങൾക്ക് ചോറുകോരുന്ന കുട്ടകൾ, അരകൊട്ട, വട്ടി, അലങ്കാര വസ്‌തുക്കൾ എന്നിവയ്‌ക്കാണ് ആവശ്യക്കാരേറെയും.
തൊഴിൽ അഭിവൃദ്ധിപ്പെടുത്തുന്നതിന് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപ വായ്‌പ നൽകിയത് ആശ്വാസമായെന്ന് ഉൽപ്പന്ന നിർമാതാക്കളായ പുത്തൻപുരയ്‌ക്കൽ ഗീത ചന്ദ്രൻ, രാജമ്മ എന്നിവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..