17 May Tuesday

അഭിമാനമായി 
ആർദ്രയും അർജുനും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

ആര്‍ദ്രയും അര്‍ജുനും ഡല്‍ഹിയില്‍

മുഹമ്മ
രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ആലപ്പുഴയുടെ അഭിമാനമായി രണ്ട്‌ എൻസിസി കേഡറ്റുകൾ. ഡൽഹിയിൽ ബുധനാഴ്‌ച  നടക്കുന്ന റിപ്പബ്ലിക്‌ ദിന പരേഡിൽ ജില്ലയിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ആർദ്രയും അർജുനും പങ്കെടുക്കും. ആലപ്പുഴ കൊറ്റംകുളങ്ങര പത്മവിലാസത്തിൽ ബാബുലാൽ–-സന്ധ്യ ദമ്പതികളുടെ മകളാണ്‌ അണ്ടർ ഓഫീസർ കൂടിയായ ആർദ്ര ബി ലാൽ. ആലപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌ അവസാനവർഷ ഇംഗ്ലീഷ്‌ സാഹിത്യ വിദ്യാർഥിയാണ്‌. മുഹമ്മ 15–-ാം വാർഡിൽ അന്നവേലിൽ  എസ് അനിൽകുമാറിന്റെയും സുമിയുടെയും മകനാണ്‌ എ അർജുൻ . 
ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയും കരാട്ടെ, കളരിപ്പയറ്റ് സംസ്ഥാനതല വിജയിയും കൂടിയാണ്. ആലപ്പുഴ എൻസിസി ബറ്റാലിയനിൽനിന്നാണ്‌ ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top