21 February Friday

ചരിത്രമെഴുതും

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

ആലപ്പുഴ ബീച്ചില്‍ എസ്എഫ്ഐ നടത്തിയ ഫ്ലാഷ്മോബില്‍ നിന്ന്

ആലപ്പുഴ

ഭാരതത്തിന്റെ മതനിരപേക്ഷ ഐക്യം കാക്കാനും ഭരണഘടന സംരക്ഷിക്കാനും നാടൊന്നായി കൈകോർക്കുന്ന മനുഷ്യ മഹാശൃംഖലയ്‌ക്ക്‌ ആലപ്പുഴ ഒരുങ്ങി. റിപ്പബ്ലിക്‌ ദിനത്തിൽ ഭരണഘടനാ സംരക്ഷണ പോരാട്ടങ്ങളുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന മനുഷ്യ മഹാശൃംഖലയിൽ കണ്ണികളാകാൻ ആലപ്പുഴ തയ്യാർ. വിദ്യാർഥികളും യുവാക്കളും തൊഴിലാളികളും സാംസ്‌കാരിക നായകരും സാമൂഹ്യ രാഷ്‌ട്രീയ നേതാക്കളും  മത മേലധ്യക്ഷരും ഉൾപ്പെടെ അഞ്ചുലക്ഷത്തിലധികം പേർ ജില്ലയിൽ കണ്ണികളാകും. ദേശീയപാതയിൽ മൂന്നുമണിക്ക്‌ ശൃംഖലയ്‌ക്കെത്തിയവർ അണിനിരക്കും. 3.30ന്‌ ട്രയൽ . നാലിന്‌ ഭരണഘടനയുടെ ആമുഖം വായിക്കും. തുടർന്ന്‌ പ്രതിജ്ഞ.  തുടർന്ന്‌ വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗം ചേരും. 

 ആലപ്പുഴയിൽ വടക്കേയറ്റം അരൂർ മുതൽ തെക്കേഅറ്റത്ത്‌ ഓച്ചിറവരെ 110 കിലോമീറ്റർ നീളത്തിലാണ്‌ ശൃംഖല. ആലപ്പുഴ ജില്ലക്കാർക്കൊപ്പം കോട്ടയം, പത്തനംതിട്ടയിൽ നിന്നുള്ളവരും വിവിധ ഭാഗങ്ങളിൽ  അണിനരിക്കും.
എൽഡിഎഫ്‌ നേതാക്കളായ വൈക്കം വിശ്വൻ, ആർ നാസർ, പി പ്രസാദ്‌, വി എൻ വാസവൻ എന്നിവർ ആലപ്പുഴ ഇഎംഎസ്‌ സ്‌റ്റേഡിയത്തിനു മുന്നിലും  ഡോ. ഗീവർഗീസ്‌ മാർ കുറിലോസ്‌ മെത്രാപൊലീത്ത, മന്ത്രി പി തിലോത്തമൻ, ടി ജെ ആഞ്ചലോസ്‌, ജോസ്‌ കാവനാട്‌, ജോണി മുക്കം, മാത്യൂസ്‌ ജോർജ്‌ എന്നിവർ ജനറൽ ആശുപത്രിക്കു സമീപവും കണ്ണികളാകും. 
മന്ത്രി ജി സുധാകരൻ അമ്പലപ്പുഴയിലും സജി ചെറിയാൻ എംഎൽഎ തോട്ടപ്പള്ളി പാലത്തിനു സമീപവും കെ പി ഉദയഭാനു കായംകുളത്തും ഫാ. മാത്യു വാഴക്കുന്നം അമ്പലപ്പുഴയിലും സി കെ ശശിധരൻ ചേർത്തലയിലും കണ്ണിയാകും. അഡ്വ. എ എം ആരിഫ്‌ എംപി അരൂരിൽ ജില്ലയിലെ ആദ്യ കണ്ണിയും ഓച്ചിറയിൽ കെ എച്ച്‌ ബാബുജാൻ അവസാന കണ്ണിയുമാകും. എംഎൽഎമാരും ഘടകകക്ഷി നേതാക്കളും വിവിധ കേന്ദ്രങ്ങളിൽ ശൃംഖലയിൽ കണ്ണിചേരും.
പ്രധാന വാർത്തകൾ
 Top