മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 25, 26, 27 തീയതികളിൽ നടക്കും. വെള്ളി രാവിലെ ഒമ്പതിന് ബുദ്ധ ജങ്ഷനിൽനിന്ന് സാംസ്കാരികഘോഷയാത്ര തുടങ്ങും. 10ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എൻ ഇന്ദിര ദാസ് അധ്യക്ഷയാകും. സമാപനസമ്മേളനം 27ന് വൈകിട്ട് അഞ്ചിന് സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യും. അഡ്വ. യു പ്രതിഭ എംഎൽഎ മുഖ്യാതിഥിയാകും.
ഹരിപ്പാട്
നഗരസഭാ കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വിവിധ വേദികളിൽ നടക്കും. വെള്ളി വൈകിട്ട് 3ന് നെൽപ്പുരക്കടവ് വിന്നേഴ്സ് കോർട്ടിൽ വോളിബോൾ മത്സരം നടക്കും. ശനി 3ന് ഗാന്ധി സ്ക്വയറിൽനിന്ന് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേയ്ക്ക് സാംസ്കാരികഘോഷയാത്ര നടക്കും. സാംസ്കാരികസമ്മേളനം നർത്തകി ഡോ.മേതിൽ ദേവിക ഉദ്ഘാടനംചെയ്യും. ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാട്ടുപാട്ട് തിരയാട്ടം എന്നിവയും നടക്കും. 25, 26 തീയതികളിലായി നഗരസഭാ ഹാൾ, ഭവാനി മന്ദിരം ഓഡിറ്റോറിയം എന്നിവിടങ്ങളിൽ കലാ, സാഹിത്യമത്സരങ്ങൾ നടക്കും. ശനി, ഞായർ ദിവസങ്ങളിൽ എൻടിപിസി ഗ്രൗണ്ടിൽ ഫുട്ബോൾ, ക്രിക്കറ്റ്, അത്ലറ്റിക്സ് മത്സരങ്ങൾ നടക്കും. ഞായർ 5ന് സമാപനസമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..