23 January Sunday

ഡിവൈഎഫ്ഐ ‘ഫുഡ് സ്ട്രീറ്റ്’

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
ആലപ്പുഴ
ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്‌ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ‘ഫുഡ് സ്ട്രീറ്റ്’ സംഘടിപ്പിച്ചു. ആലപ്പുഴ ബീച്ചിൽ എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്‍തു. ഉത്തരേന്ത്യയിൽ പ്രയോ​ഗിച്ച വർ​ഗീയത കേരളത്തിൽ നട്ടുനനച്ച് വളർത്താൻ പറ്റുമോ എന്ന പരീക്ഷണത്തിലാണ് സംഘപരിവാർ ശക്തികൾ. ഭക്ഷണത്തിൽ മതം കലർത്തി, വിഷം കലർത്തി വിഭജിക്കാൻ പറ്റുമോ എന്നാണ് അവർ നോക്കുന്നത് –- എംപി പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേൽ അധ്യക്ഷനായി. സെക്രട്ടറി അഡ്വ. ആർ രാഹുൽ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയം അഡ്വ. എം എം അനസ് അലി, ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സുരേഷ്‍കുമാർ, എ ഷാനവാസ്, പി കെ ഫൈസൽ, പി കെ സുധീഷ്, ജി ശ്രീജിത്ത്, ശ്വേത എസ് കുമാർ, ഊർമിള മോഹൻദാസ്, സുനിൽ ജോർജ് എന്നിവർ പങ്കെടുത്തു. യോ​ഗത്തിനുശേഷം കപ്പയും മീൻകറിയും വിളമ്പി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top