12 September Thursday

ആരോഗ്യ സർവകലാശാല 
വിദ്യാർഥിനി ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാല വിദ്യാർഥി യൂണിയൻ സൗത്ത് സോൺ വിദ്യാർഥിനി ക്യാമ്പ് 
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു

അമ്പലപ്പുഴ
കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാല വിദ്യാർഥി യൂണിയൻ സൗത്ത് സോൺ വിദ്യാർഥിനി ക്യാമ്പ് സംഘടിപ്പിച്ചു. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ്‌ ഓഡിറ്റോറിയത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. സ്‌ത്രീകൾക്ക് മാന്യമായും അന്തസോടെയുമുള്ള ജീവിതം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെങ്കിലും പലപ്പോഴും ഇത്‌ ലംഘിക്കുന്നുണ്ടെന്ന്‌ സി എസ് സുജാത പറഞ്ഞു. കെയുഎച്ച്എസ്‌ വൈസ്‌ചെയർപേഴ്സൺ എ എസ് സംഗീത അധ്യക്ഷയായി. എച്ച് സലാം എംഎൽഎ, കെയുഎച്ച്എസ് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ഷിബിന ഷിറിൻ, എസ് മെഹനാസ്, ആലപ്പുഴ ഗവ. ഡെന്റൽ കോളേജ് ചെയർമാൻ അബു താഹിർ, ടിഡിഎംസി സ്‌റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ അഷൽ എം തോമസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top