29 November Tuesday

2000 കോഴിക്കുഞ്ഞുങ്ങൾ ചത്തനിലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

അജ്ഞാതജീവികളുടെ ആക്രമണത്തിൽ ചത്ത കോഴിക്കുഞ്ഞുങ്ങൾ

കഞ്ഞിക്കുഴി 
പഞ്ചായത്ത് 11-–-ാം വാർഡിൽ രണ്ടായിരത്തോളം ഇറച്ചിക്കോഴി കുഞ്ഞുങ്ങൾ മുറിവേറ്റ്‌ ചത്ത നിലയിൽ. വട്ടച്ചിറയിൽ സുനിൽ വളർത്തിയ കോഴികളാണ്‌ ചത്തത്‌. കഞ്ഞിക്കുഴി മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. ലിറ്റി എം ചെറിയാൻ പരിശോധന നടത്തി. കീരി പോലുള്ള ജീവികളുടെ ആക്രമണമാണെന്നാണ് കണ്ടെത്തൽ. കർഷകസംഘം ഏരിയ സെക്രട്ടറി അഡ്വ. എം സന്തോഷ്‌കുമാർ, മേഖലാ സെക്രട്ടറി എച്ച് അഭിലാഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. രണ്ടുലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായി കണക്കാക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top