02 December Friday
ദിശ മെഗാ ജോബ് ഫെയർ

389 പേർക്ക്‌ തൊഴിൽ 
486 പേർ ചുരുക്കപ്പട്ടികയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

ആലപ്പുഴ എസ്ഡി കോളേജിൽ മെഗാ ജോബ് ഫെയർ എച്ച്‌ സലാം എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

 
ആലപ്പുഴ
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബലിറ്റി സെന്റർ, ആലപ്പുഴ എസ്ഡി കോളേജ്‌ സഹകരണത്തോടെ ‘ദിശ’ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു. എസ്ഡി കോളേജിൽ നടന്ന തൊഴിൽ മേളയിൽ 1613 ഉദ്യോഗാർഥികൾ പങ്കെടുത്തു. 
സ്വകാര്യമേഖലയിലെ 27 കമ്പനികൾ, രണ്ട് ബാങ്കിങ് സ്ഥാപനങ്ങൾ, ആറ്‌ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികൾ, ജ്വല്ലറികൾ ഉൾപ്പടെ റീട്ടെയിൽ സ്ഥാപനങ്ങൾ, പ്രൊഡക്ഷൻ കമ്പനി പ്രതിനിധികൾ എന്നിവർ മേളയിലെത്തി. വിവിധ സ്ഥാപനങ്ങളിലേക്ക് 389 ഉദ്യോഗാർഥികളെ തെരഞ്ഞെടുത്തു. 486 പേർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു. 
മേള എച്ച്‌ സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷ സൗമ്യ രാജ് അധ്യക്ഷയായി. വാർഡ് കൗൺസിലർ എസ് ഹരികൃഷ്‌ണൻ, കോളേജ് പ്രിൻസിപ്പൽ ഡോ. എൻ സരസ്വതി, എംപ്ലോയ്‌മെന്റ് ഓഫീസർ മഞ്ചു വി നായർ, കരിയർ ഗൈഡൻസ് കോ–-ഓർഡിനേറ്റർ ദാമു ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർ ഡി എസ് ഉണ്ണിക്കൃഷ്‌ണൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top