09 December Friday
റണ്ണിങ്‌ കോൺട്രാക്ട്

പ്രത്യേക സമിതിയുടെ പ്രവർത്തനം മന്ത്രി വിലയിരുത്തി

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

പുനർനിർമാണം പൂർത്തിയാക്കിയ ചന്തിരൂർ പഴയ പാലം റോഡ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് സന്ദർശിക്കുന്നു

അരൂർ
പൊതുമരാമത്തുവകുപ്പ് റോഡുകളിൽ നടപ്പാക്കുന്ന റണ്ണിങ്‌ കോൺട്രാക്‌റ്റ്‌ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുടെ പ്രവർത്തനം വിലയിരുത്താൻ മന്ത്രി പി എ മുഹമ്മദ്‌ റിയാസ് എത്തി. റണ്ണിങ്‌ കോൺട്രാക്റ്റ്‌ ഫലപ്രദമായി നടപ്പാക്കാനായാൽ റോഡ് നിർമാണത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് മന്ത്രി പറഞ്ഞു. പുനർനിർമാണം പൂർത്തിയാക്കിയ ചന്തിരൂർ പഴയപാലം റോഡ് ഉദ്യോഗസ്ഥരുമൊത്ത് മന്ത്രി സന്ദർശിച്ചു. 
പ്രത്യേക സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റോഡുകളിൽ പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ സമയബന്ധിതമായി പരിശോധന നടത്തും. പോരായ്‌മകൾ കണ്ടെത്തി ഉടൻ പരിഹരിക്കാൻ സ്ഥിരംസംവിധാനം രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. മെഷർമെന്റ്‌ ബുക്ക് സഹിതം പരിശോധനയ്‌ക്ക് വിധേയമാക്കും. 
വീഴ്‌ചവരുത്തുന്നവർക്കെതിരെ കർശനനടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ദലീമ എംഎൽഎ, മനു സി പുളിക്കൽ, ഉദ്യോഗസ്ഥരായ സൈജാമോൾ എൻ ജേക്കബ്, ദീപ്തി ഭാനു, പി ആർ മഞ്‌ജുഷ, ആർ അനിൽകുമാർ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top