22 October Friday

24617 പേർ പ്ലസ്‌വൺ എഴുതി

സ്വന്തം ലേഖകർUpdated: Saturday Sep 25, 2021

പ്ലസ്‍വൺ പരീക്ഷ കഴിഞ്ഞ് എസ്ഡിവി ഹയർ സെക്കൻഡറി സ്‍കൂളിൽനിന്ന് 
ഇറങ്ങിവരുന്ന കുട്ടികൾ

ആലപ്പുഴ
ജില്ലയിൽ പ്ലസ്​വൺ പരീക്ഷയെഴുതിയത്‌ 24617 പേർ. കോവിഡ്​ ബാധിതരായ ഒമ്പത്​ വിദ്യാർഥികളിൽ ഏഴുപേർ പരീക്ഷയെഴുതി. 
പരീക്ഷയ്‌ക്ക്‌ മുന്നോടിയായി സ്‌കൂൾ പരിസരവും ക്ലാസ്​മുറികളും  അണുമുക്തമായിരുന്നു. ഒറ്റ കവാടത്തിലൂടെ കടത്തിവിട്ട്‌ വിദ്യാർഥികളുടെ ശരീരോഷ്‌മാവ് പരിശോധിച്ചു. സാനി​റ്റൈസറും നൽകി. പരീക്ഷാസാമഗ്രികൾ പരസ്‌പരം കൈമാറാൻ അനുവദിച്ചില്ല. 
വെള്ളിയാഴ്​ച സോഷ്യോളജി, ഇലക്​ട്രോണിക്ക്​ സർവീസ്​ ടെക്​നോളജി തുടങ്ങിയ വിഷയങ്ങളിലാണ്​ പരീക്ഷ​ നടന്നത്​. സയൻസ്​ വിദ്യാർഥികൾക്ക്​ ചൊവ്വാഴ്​ചയാണ്​ പരീക്ഷ തുടങ്ങുക​. പരീക്ഷ കഴിഞ്ഞ്​ കുട്ടികൾ കൂട്ടം കൂടുന്നുണ്ടോയെന്ന് പൊലീസ്‌ നിരീക്ഷിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top