24 October Saturday
സർവകലാശാല യൂണിയൻ ചെയർപേഴ്‌സൺ

കർഷകത്തൊഴിലാളി കുടുംബത്തിൽനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

അനില രാജു

ഹരിപ്പാട്
കരുവാറ്റയിൽനിന്ന്  കേരള സർവകലാശാല വിദ്യാർഥി യൂണിയന്റെ സാരഥ്യത്തിലേക്ക് എസ്എഫ്ഐ പ്രവർത്തക. കരുവാറ്റയിലെ കർഷകത്തൊഴിലാളി കുടുംബാംഗമായ അനില രാജുവാണ്  ചെയർപേഴ്സണായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ എം കരുവാറ്റ തെക്ക് ലോക്കൽ  സെക്രട്ടറിയും കെഎസ്‌കെടിയു ഏരിയ ജോയിന്റ്‌ സെക്രട്ടറിയുമായ വി രാജുവിന്റെയും കരുവാറ്റ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐ എം ഹരിപ്പാട് ഏരിയ കമ്മിറ്റി അംഗവുമായ രുഗ്‌മിണി രാജുവിന്റെയും ഏകമകളാണ്. നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലെ രണ്ടാംവർഷ എംകോം വിദ്യാർഥിനിയായ അനില എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top