14 October Monday
ജില്ലാ ചെസ്‌ ചാമ്പ്യൻഷിപ്

ശ്രീ ഭുവനേശ്വരി, ലിറ്റിൽ കിങ്ഡം, 
അമൃത സ്‌കൂൾ ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ജില്ലാ ചെസ്‌ ചാമ്പ്യൻഷിപ് മത്സരത്തിൽ വിജയിച്ച ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‍‍കൂൾ ടീം

മാന്നാർ
ആലപ്പുഴ ജില്ലാ ചെസ്‌ അസോസിയേഷൻ ദക്ഷിണ മേഖലയും ശ്രീ ഭുവനേശ്വരി സ്‌കൂളും നടത്തിയ ടീം ചെസ്‌ ചാമ്പ്യൻഷിപ്‌ സമാപിച്ചു. കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി ഓഡിറ്റോറിയത്തിൽ മത്സരങ്ങൾ  മാനേജർ പ്രദീപ് ശാന്തിസദൻ ഉദ്ഘാടനംചെയ്തു. 
  കാറ്റഗറി ഒന്നിൽ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ടീമും  രണ്ടിൽ മാവേലിക്കര ലിറ്റിൽ കിങ്ഡം സ്‌കൂളും,  മൂന്നിൽ ഹരിപ്പാട് അമൃത വിദ്യാലയവും വിജയിച്ചു. കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിന്‌  ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ട്രോഫി നേടി. 
  വിജയികൾക്ക് മാന്നാർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വത്സല ബാലകൃഷ്ണൻ ട്രോഫികൾ നൽകി. വിജയികളായ മൂന്നുടീമിനും സെപ്തം ബർ 4, 5 തീയതികളിൽ എറണാകുളത്ത്  സംസ്ഥാന ടീം ചാമ്പ്യൻഷിപ് മത്സരങ്ങളിൽ പങ്കെടുക്കാം. ദക്ഷിണമേഖല ചെസ്‌ അസോസിയേഷൻ  ഭാരവാഹികളായ അനിൽ ദാമോദരൻ, സുജിത് ശ്രീരംഗം, സജി പപ്പൻ, മനോജ് വിബ്ജിയോർ, വിശാൽ, മനു കല്ലുമല, സലിം കൃഷ്ണ, അജീഷ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top