18 September Saturday

ടിപിആർ താഴ്‌ന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
ആലപ്പുഴ
ജില്ലയിൽ ടിപിആർ പത്തുശതമാനത്തിൽ താഴെയെത്തി. ശനിയാഴ്‌ച 986 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,914 പേർ രോഗമുക്തരായി. 7.87 ശതമാനമാണ് ടിപിആർ. വെള്ളിയാഴ്‌ച 11.72, വ്യാഴാഴ്‌ച 12.1, ബുധനാഴ്‌ച 10.32 എന്നിങ്ങനെയായിരുന്നു നിരക്ക്‌.
ശനിയാഴ്‌ച സ്ഥിരീകരിച്ചതിൽ 984 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. രണ്ടുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആക 2,09,870 പേർ രോഗമുക്തരായി. 8,206 പേർ ചികിത്സയിലുണ്ട്. 242 പേർ കോവിഡ് ആശുപത്രികളിലും 1,600 പേർ സിഎഫ്എൽടിസികളിലും ചികിത്സയിലുണ്ട്. 5536 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 195 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 1913 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. 1867 പേരെ നിരീക്ഷണത്തിന് നിർദേശിച്ചു. ആകെ 27,547 പേർ നിരീക്ഷണത്തിലുണ്ട്‌. 12,527 സാമ്പിളുകളാണ് ശനിയാഴ്‌ച പരിശോധനയ്‌ക്ക്‌ അയച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top