28 February Sunday

വീട്ടിലേയ്‍ക്കല്ല, മനസുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

പുതുപ്പാടി മേഖലയിൽ ജില്ലാ സെക്രട്ടറി ആർ നാസർ വീട്ടുകാരുമായി സംഭാഷണത്തിനിടെ

ആലപ്പുഴ 

നാടിന്റെ ഭാവിക്ക്‌ അഭിപ്രായം അറിയാനെത്തിയവരെ ജനം 
ഹ‌ൃദ്യമായി സ്വീകരിച്ചു. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും ഇനി നടപ്പാക്കേണ്ടതിനെക്കുറിച്ചും ഉള്ളു തുറന്നു. ചിലർ നിർദേശങ്ങളായും അറിയിച്ചു. തങ്ങളുടെ അഭിപ്രായം കൂടി അറിയാൻ ശ്രമിച്ചതിന്‌ നന്ദി പറഞ്ഞു ചിലർ. വന്ന നേതാക്കൾക്ക്‌ സ്‌നേഹവിരുന്ന്‌ ഒരുക്കിയവരുമുണ്ട്‌. സിപിഐ എം ആരംഭിച്ച ഗ‌ൃഹസന്ദർശനത്തിന്റെ ആലപ്പുഴയിലെ ചിത്രം ഇങ്ങനെ. ജില്ലയിൽ എല്ലായിടത്തും ഗ‌ൃഹസന്ദർശനം തുടങ്ങി. നേതാക്കളും പ്രവർത്തകരും ജനപ്രതിനിധികളും വീടുകൾ   കയറിയിറങ്ങി. ജനങ്ങൾക്ക്‌ പറയാനുള്ളത്‌ മുഴുവൻ കേൾക്കാൻ പ്രവർത്തകർ സമയം ചെലവഴിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ലഘുലേഖയും വിതരണം ചെയ്‌തു.  ജില്ലാ സെക്രട്ടറി ആർ നാസർ കഞ്ഞിക്കുഴി ചെറുവാരണം പുതുപ്പാടി മേഖലയിലെ വീടുകൾ സന്ദർശിച്ചാണ്‌ അഭിപ്രായമാരാഞ്ഞത്‌. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സജി ചെറിയാൻ എംഎൽഎ മുളക്കുഴ പാങ്കാവിലും സി എസ്‌ സുജാത വള്ളികുന്നം കാമ്പിശേരിയിലും ഭവനസന്ദർശനം നടത്തി.  വിവിധ മേഖലകളിൽ പാർടി ജില്ലാ കമ്മിറ്റിയംഗങ്ങളും ഏരിയ, ലോക്കൽ സെക്രട്ടറിമാരും അംഗങ്ങളും ജനപ്രതിനിധികളുമടക്കം നേതാക്കളും  പ്രവർത്തകരും  പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top