ആലപ്പുഴ
കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ജനവികാരം ജ്വലിപ്പിച്ച് സിഐടിയു മേഖല ജാഥകൾക്ക് സമാപനം.
വടക്ക്, തെക്ക് ജാഥകകളെ സ്വീകരിക്കാൻ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൊഴിലാളികൾ അണിനിരന്നു.
ജില്ലാ സെക്രട്ടറി പി ഗാനകുമാർ നയിച്ച തെക്കൻ മേഖല ജാഥ കാവാലത്ത് സമാപിച്ചു. ജില്ല ട്രഷർ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്തു. ഷാജി ഫ്രാൻസീസ് അധ്യക്ഷനായി. പി ടി സജി സ്വാഗതം പറഞ്ഞു. തെക്കൻ ജാഥയ്ക്ക് ഞായറാഴ്ച രാവിലെ ഒമ്പതിന് മുളക്കുഴയിലായിരുന്നു ആദ്യ സ്വീകരണം.
വെൺമണി, പുലിയൂർ, എണ്ണയ്ക്കാട്, മാന്നാർ ടൗൺ, നീരേറ്റുപുറം, രാമങ്കരി എന്നിവിടങ്ങളിലൂടെയാണ് പര്യടനം. ജില്ലാ പ്രസിഡന്റ് എച്ച് സലാം നയിച്ച വടക്കൻ ജാഥ രാത്രിഏഴിന് ആലപ്പുഴ കല്ലുപാലത്തിൽ സമാപിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാബുരാജ്, സിപിഐ എം മുല്ലയ്ക്കൽ ലോക്കൽ സെക്രട്ടറി ജോസ് മാത്യു, എസ് സുരേഷ് എന്നിവർ സംസാരിച്ചു. ജാഥ ഞായറാഴ്ച രാവിലെ പൂപ്പള്ളി, നെടുമുടിയിൽ തുടങ്ങി. എടത്വ, അമ്പലപ്പുഴ, നീർക്കുന്നം, പുന്നപ്ര മാർക്കറ്റ്, കൈതവന, പുലയൻവഴി എന്നിവിടങ്ങളിൽ പര്യടനം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..