05 December Monday

അരങ്ങേറ്റം ഗംഭീരമാക്കി 
റെഡ്‌ സ്‌റ്റാർ ബാൻഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപനറാലിയുടെ മുൻനിരയിൽ 
സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയുടെ വനിതാ ബാൻഡ് സംഘം

 ആലപ്പുഴ

മഹിളാറാലിക്ക്‌ ആവേശം പകർന്ന്‌ വനിതകളുടെ ബാൻഡ്‌ സംഘം. വിപ്ലവ–-നാടക ഗാനങ്ങൾ ബാൻഡ്‌ സെറ്റിലൂടെ ഒഴുകിയെത്തിയപ്പോൾ നഗരം കാതോർത്തു. ചുവടുവച്ചു. സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിക്കുകീഴിൽ രൂപീകരിച്ച വനിത ബാൻഡ്‌സെറ്റ്‌ അരങ്ങേറ്റം ഗംഗീരമാക്കി. 
   വനിത ചെണ്ടമേള ഗ്രൂപ്പിലെയും വനിത സെക്യൂരിറ്റി സേനയിലെയും അംഗങ്ങളെക്കൂടാതെ വിദ്യാർഥികളും ട്രൂപ്പിലുണ്ട്‌. ഏരിയയിലെ  12 ലോക്കലുകളിൽനിന്നുള്ള 22 വനിതകളാണ് ഇപ്പോൾ  റെഡ് സ്റ്റാര്‍ ബാൻഡ്‌ ട്രൂപ്പിന്റെ കരുത്ത്. ആലപ്പുഴയിലെ സ്‌കൂളുകളിൽ ബാൻഡ്‌ പരിശീലിപ്പിക്കുന്ന മുരളിയാണ് പരിശീലകൻ. 
വൈകുന്നേരം ആറുമുതൽ രണ്ട് മണിക്കൂറാണ്‌ പരിശീലനം. രണ്ടാഴ്‌ചയിൽ പഠിച്ച്‌ അരങ്ങേറാൻ ഈ പെൺകൂട്ടായ്‌മയ്‌ക്ക്‌  കഴിഞ്ഞു. മറ്റ്‌ ആഘോഷങ്ങൾക്കും ഇവർ ബാൻഡ്‌ അവതരിപ്പിക്കും.  നിരവധി പരിപാടികൾക്ക് ബുക്കിങ് ലഭിച്ചതായി ഏരിയ സെക്രട്ടറി എസ് രാധാകൃഷ്‌ണൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top