17 January Sunday
മത്സ്യത്തൊഴിലാളികൾക്കായി

മണ്ണുംപുറത്ത് ഫ്ലാറ്റുയരുന്നു

വി പ്രതാപ്Updated: Tuesday Nov 24, 2020

ഫ്ലാറ്റ് നിർമാണത്തിന് പെെലിങ് ജോലികൾ തുടങ്ങിയപ്പോൾ

അമ്പലപ്പുഴ
തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിലാണ്‌ 204 കുടുംബങ്ങൾക്കായി ഭവനസമുച്ചയമൊരുങ്ങുന്നത്‌. റവന്യൂവകുപ്പിന്റെ 3.48 ഏക്കർ സ്ഥലത്ത്‌ ഫിഷറീസ് വകുപ്പാണ്‌ നിർമാണം നടത്തുന്നത്‌ ഇതിനായി സ്ഥലം മണ്ണിട്ട് ഉയർത്തി. 
റോഡിനുള്ള സ്ഥലവും സ്വകാര്യവ്യക്തികളിൽനിന്ന്‌ വില കൊടുത്ത്‌ വാങ്ങി. കടൽക്ഷോഭത്തിൽ വീടും സ്ഥലവും നഷ്‌ടപ്പെട്ട അമ്പലപ്പുഴ, പുറക്കാട് തോട്ടപ്പള്ളി പ്രദേശത്തെ കുടുംബങ്ങൾക്കാണ്‌ ഫ്ലാറ്റ്‌ നിർമിക്കുന്നത്‌.  
രണ്ട്‌ കിടപ്പുമുറി, അടുക്കള, ശുചിമുറി, ലിവിങ് ഏരിയ ഉൾപ്പടെയുള്ള സൗകര്യങ്ങളുണ്ടാകും. മാലിന്യസംസ്‌കരണ സംവിധാനങ്ങളും, അങ്കണവാടിയും നിർമിക്കും.  ആദ്യഘട്ട പയലിങ് ജോലികൾ പൂർത്തിയാക്കിയെന്ന്‌ തീരദേശ വികസന കോർപറേഷൻ അസിസ്‌റ്റന്റ്‌ എൻജിനിയർ മേഘനാഥൻ പറഞ്ഞു.  
തീരത്തുനിന്ന്‌ 200 മീറ്റർ ചുറ്റളവിൽ നിർമാണങ്ങൾ നടത്താനാകാത്ത വിധം കേന്ദ്രനിയമം നിലവിലുണ്ട്‌. 
പുനർഗേഹം പദ്ധതിയുടെ ഭാഗമായി മൂന്ന് സെന്റ്‌ സ്ഥലം വാങ്ങുന്നതിന് ആറുലക്ഷം രൂപയും, വീടിനായി മൂന്നുലക്ഷം രൂപയും നിരവധി കുടുംബങ്ങൾക്കും നേരത്തെ   സർക്കാർ നൽകിയിരുന്നു. 
വീടും സ്ഥലവും കടലെടുത്ത പാവപ്പെട്ട മനുഷ്യർക്കുവേണ്ടി സർക്കാർ നടത്തുന്ന പദ്ധതിക്കെതിരെ പ്രതിപക്ഷം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. നിർമാണം നടക്കുന്ന മണ്ണുംപുറം കോളനിയിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ റീത്ത് വച്ചാണ് തീരദേശ ജനതയെ വെല്ലുവിളിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top