ആലപ്പുഴ
കെ എസ് ആർ ടി സി ബസിൽ കഞ്ചാവ് കടത്തിയ യുവാവിനെ പാെലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വണ്ടാനം മന്തറയിൽ വീട്ടിൽ അഭിജിത്ത് (24) ആണ് അറസ്റ്റിലായത്. ദേശീയ പാതയിൽ പുന്നപ്ര മാർക്കറ്റ് ജങ്ഷന് സമീപം കെ എസ് ആർ ടി സി ബസിൽ യാത്രചെയ്ത് എത്തവേ, പുന്നപ്ര എസ് ഐ എസ് നിസാം, എ എസ് ഐ ആർ ആർ രാകേഷ്, ഡാൻസാഫ് അംഗങ്ങൾ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് പുന്നപ്ര, അമ്പലപ്പുഴ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ മറ്റു രണ്ടു കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..