03 October Monday
ക്യൂ ആര്‍ കോഡ് പതിച്ചു

തൃക്കുന്നപ്പുഴയിൽ മാലിന്യശേഖരണവും ഡിജിറ്റലായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
തൃക്കുന്നപ്പുഴ
മാലിന്യശേഖരണ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിതമിത്രം സ്‌മാർട്ട് ഗാർബേജ് മോണിറ്ററിങ്‌ സിസ്‌റ്റത്തിന്റെ ക്യൂ ആർ കോഡ് പതിപ്പിക്കൽ തുടങ്ങി. തൃക്കുന്നപ്പുഴ പഞ്ചായത്തിലാണ്‌ ഇതിന്‌ തുടക്കം കുറിച്ചത്‌. പഞ്ചായത്ത് ഓഫീസിൽ ക്യൂ ആർ കോഡ് പതിപ്പിച്ച്  പ്രസിഡന്റ്  എസ് വിനോദ്കുമാർ ഉദ്ഘാടനംചെയ്‌തു. 
ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌താൽ വീട്ടിലെ മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, യൂസർ ഫീസ്, ഹരിതകർമസേന പ്രവർത്തകരുടെ പെരുമാറ്റം എന്നിവ രേഖപ്പെടുത്താനാകും. വാർഡുതലംമുതൽ സംസ്ഥാനതലംവരെയുള്ള വിവരങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ നിരീക്ഷിക്കാം. പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാനും ആപ്ലിക്കേഷനിൽ സംവിധാനമുണ്ട്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ എണ്ണായിരത്തോളം വീടുകളെയും സ്ഥാപനങ്ങളെയും മാപ്പ് ചെയ്‌ത്‌ ഹരിതകർമസേനാംഗങ്ങളുടെ നേതൃത്വത്തിൽ ക്യൂ ആർ കോഡ് പതിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top