03 October Monday

രാജീവ് ഗാന്ധി ട്രോഫി വള്ളംകളി ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

രാജീവ് ഗാന്ധി ട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തിയ സാം‍സ്‍‍കാരിക ഘോഷയാത്ര

മങ്കൊമ്പ്
ചാമ്പ്യൻസ് ബോട്ട് ലീഗ് രാജീവ് ഗാന്ധി ട്രോഫി വള്ളംകളി ശനിയാഴ്‌ച പുളിങ്കുന്നാറ്റിൽ നടക്കും. പകൽ 2.30ന്‌ ചീഫ് വിപ്പ് എൻ ജയരാജ് ജലമേള ഉദ്ഘാടനംചെയ്യും. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനാകും. ചെറുവള്ളങ്ങളുടെ മത്സരവിജയികൾക്ക് ജില്ലാ പഞ്ചായത്ത് ആരോഗ്യ–- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ സമ്മാനം വിതരണംചെയ്യും. ചാമ്പ്യൻസ് ബോട്ട് ലീഗിലെ 9 ചുണ്ടൻ വള്ളങ്ങളെ കൂടാതെ ഇരുട്ടുകുത്തി (എ ഗ്രേഡ്) വിഭാഗത്തിൽ രണ്ടും,  ഇരുട്ടുകുത്തി (ബി ഗ്രേഡ്) വിഭാഗത്തിൽ രണ്ടും, വെപ്പ് (ബി ഗ്രേഡ്) വിഭാഗത്തിൽ രണ്ടും വള്ളങ്ങൾ പങ്കെടുക്കും. വെള്ളിയാഴ്‌ച വഞ്ചിപ്പാട്ട് മത്സരവും പുളിങ്കുന്ന് പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സാസ്‌കാരിക ഘോഷയാത്രയും നടത്തി.
വഞ്ചിപ്പാട്ട് മത്സരത്തിൽ പുരുഷൻമാരുടെ വിഭാഗത്തിൽ രമേശൻ ക്യാപ്റ്റനായ നീർക്കുന്നം വഞ്ചിപ്പാട്ട് സംഘം ഒന്നാംസ്ഥാനവും അന്ത്രയോസ് ക്യാപ്റ്റനായ കിടങ്ങറ വഞ്ചിപ്പാട്ട് രണ്ടാംസ്ഥാനവും ഷാജിമോൻ ക്യാപ്റ്റനായ നടുഭാഗം വഞ്ചിപ്പാട്ടുസംഘം മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ മെർലിൻ ക്യാപ്റ്റനായ കരുമാടി നവീതം വഞ്ചിപ്പാട്ടു സംഘം ഒന്നാംസ്ഥാനവും കൃഷ്ണകുമാരി ക്യാപ്റ്റനായ ചമ്പക്കുളം വഞ്ചിപ്പാട്ടുസംഘം രണ്ടാം സ്ഥാനവും പ്രീതാബാബു ക്യാപ്റ്റനായ ചതുർഥ്യാകരി വിനോഭാനഗർ വഞ്ചിപ്പാട്ടുസംഘം മൂന്നാം സ്ഥാനവും നേടി.
പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി ജോസ് വഞ്ചിപ്പാട്ടു മത്സരം ഉദ്ഘാടനം ചെയ്‌തു. പത്മകുമാർ അധ്യക്ഷനായി. പുളിങ്കുന്ന് എസ്‌ഐ ജി വിജയകുമാർ സമ്മാനദാനം നിർവഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top