27 September Monday

ജനങ്ങളുടെ പണം ജനങ്ങൾക്കുവേണ്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021
ആലപ്പുഴ
"ജനങ്ങളുടെ പണം ജനങ്ങൾക്കുവേണ്ടി’ സന്ദേശവുമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഗ്രന്ഥശാലകളുമായി ചേർന്ന് നടത്തുന്ന ജനസദസ്‌ ജില്ലാതല ഉദ്‌ഘാടനം എ എം ആരിഫ് എംപി  നടത്തി. ചേർത്തല നെടുമ്പ്രക്കാട് ശിൽപ്പി ആർട്സ് ക്ലബ് ആൻഡ്‌ ലൈബ്രറിയുമായി ചേർന്നാണ്‌ സദസ്‌ നടത്തിയത്‌. സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ വിഷയം അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി നന്ദകുമാർ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാലാ പ്രസിസന്റ് ചേർത്തല ശങ്കു അധ്യക്ഷനായി. ബെഫി ജില്ലാ സെക്രട്ടറി പി എം പ്രമോദ്, ശിൽപ്പി സെക്രട്ടറി പി വിനീത് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top