30 June Thursday

ലഹരി കടത്ത്‌: 
ആലുവ സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022
ആലപ്പുഴ
ജില്ലയിലേക്ക്‌ വ്യാപകമായി മയക്കുമരുന്ന്‌ കടത്തുന്ന ആലുവ കീഴ്‌മാട്‌ സ്വദേശിയെ മണ്ണഞ്ചേരി പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും പിടികൂടി. കുട്ടമശേരി സൂര്യനഗർ കോതേലിപ്പറമ്പ്‌ സുധീഷാണ്‌ (40) പിടിയിലായത്‌. 103 ഗ്രാം എംഡിഎംഎയും 1.56 കിലോ കഞ്ചാവും 385 ഗ്രാം ഹാഷിഷ്‌ ഓയിലും പിടിച്ചെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാട്ടക്കണ്ണനെയും മറ്റ് അഞ്ചുപേരെയും എംഡിഎംഎയുമായി പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് എത്തിക്കുന്നത് സുധീഷാണെന്ന്‌ വെളിപ്പെടുത്തി. സൂര്യനഗർ ഭാഗത്തുനിന്നാണ്‌ സുധീഷിനെ പിടികൂടിയത്‌.  
സുര്യനഗർ ഭാഗത്ത് കഞ്ചാവ് കച്ചവടമുണ്ടെന്ന് പൊലീസിനെ അറിയിച്ച സ്‌ത്രീയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ഇയാൾ പ്രതിയാണ്. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എം കെ  ബിനുകുമാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്‌ക്വാഡും ഡിവൈഎസ്‌പി ജയരാജിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി എസ്‌എച്ച്‌ഒ മോഹിത്‌ ഉൾപ്പെട്ട പ്രത്യേക സംഘവുമാണ്‌ പ്രതിയെ അറസ്‌റ്റുചെയ്‌തത്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top