മണ്ണഞ്ചേരി
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങൾക്ക് ഫർണീച്ചർ എസ് സി, എസ്ടി വിദ്യാർഥികൾക്ക് ലാപ്ടോപ്, യുവജന ക്ലബുകൾക്ക് സ്പോർട്സ് കിറ്റ് എന്നിവ വിതരണംചെയ്തു. പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. വിദ്യാലയങ്ങൾക്ക് ഫർണീച്ചർ പദ്ധതിക്കായി 29,82,000രൂപയും ലാപ്ടോപ് പദ്ധതിക്കായി 6,91,800 രൂപയും യുവജനക്ലബുകൾക്ക് സ്പോർട്സ് കിറ്റ് പദ്ധതിക്കായി 50,000- രൂപയും ചെലവഴിച്ചത്.
എം എസ് സന്തോഷ് അധ്യക്ഷനായി. കെ ഉദയമ്മ, എം ഉഷാകുമാരി, ദീപു, എം വി സുനിൽകുമാർ, ദീപാസുരേഷ്, സുജാത അശോകൻ, ഗീതാകുമാരി, കെ എസ് ഹരിദാസ്, സാജിദ, ലതിക ഉദയൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..