20 August Saturday
ബസ്‌ സർവീസ്‌ പുനരാരംഭിക്കണം

സിപിഐ എം പ്രക്ഷോഭത്തിന്

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022
ചേർത്തല
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസിയും സ്വകാര്യബസുകളും നിർത്തിവച്ച സർവീസുകൾ ഉടൻ പുനരാരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട് സിപിഐ എം പ്രക്ഷോഭത്തിന്‌. രണ്ട്‌ വർഷംമുമ്പാണ്‌ ചേർത്തല ഡിപ്പോയിൽനിന്ന്‌ മറ്റിടങ്ങളിൽനിന്ന്‌ അരുക്കുറ്റിവഴി വടക്കൻ മേഖലയിലേക്കും ചേർത്തല ഉൾപ്പെടെ തെക്കൻ പ്രദേശങ്ങളിലേക്കുമുള്ള അറുപതോളം സർവീസ്‌ നിർത്തിയത്. 
അതിൽ ചേർത്തലയിൽനിന്ന് പുറപ്പെട്ട് നിലമ്പൂരിലേക്കും ഹൈക്കോടതിയിലേക്കും രണ്ട്‌ സർവീസ്‌ മാത്രമാണ് പുനരാരംഭിച്ചത്. 
സന്ധ്യയായാൽ യാത്രക്കാർ പെരുവഴിയിലാകുന്ന സ്ഥിതിയാണ്‌. കെഎസ്ആർടിസി വെട്ടിക്കുറച്ച സർവീസുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും സ്വകാര്യബസുകൾ ട്രിപ്പ്‌ പാതിവഴിയിൽ അവസാനിപ്പിക്കുന്നതിന്‌ എതിരെ മോട്ടോർവാഹന വകുപ്പ്‌ നടപടി സ്വീകരിക്കണമെന്നും ഏരിയ സെക്രട്ടറി കെ രാജപ്പൻനായർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top