29 July Thursday

രോഗസ്ഥിരീകരണ നിരക്കിൽ കുറവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

ആരാധനാലയങ്ങള്‍‍ തുറക്കാന്‍‍ അനുമതി നല്‍‍കിയതിനെത്തുടര്‍‍ന്ന് മുല്ലയ്ക്കല്‍‍ രാജരാജേശ്വരി ക്ഷേത്രത്തിലെ ചുറ്റുവിളക്ക് വൃത്തിയാക്കുന്ന ജീവനക്കാരന്‍‍

 ആലപ്പുഴ

ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും രോഗസ്ഥിരീകരണ നിരക്കിൽ കുറവ്‌. ബുധനാഴ്‌ച 815 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 8.64 ശതമാനമാണ്‌ ടിപിആർ. തിങ്കളാഴ്‌ച 451 ഉം ചൊവ്വാഴ്‌ച 740 ഉം ആയിരുന്നു രോഗികൾ. ചൊവ്വാഴ്‌ചത്തെ ടിപിആർ 9.68.  ആറ്‌ പഞ്ചായത്തുകളിൽ പുതിയ രോഗികളില്ല. കുമാരപുരം, നെടുമുടി, പുന്നപ്ര സൗത്ത്, തലവടി, തിരുവൻവണ്ടൂർ, വീയപുരം എന്നിവയാണിവ.
  ബുധനാഴ്‌ച 804 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10  പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 14 പേർ രോഗമുക്തരായി. ആകെ 1,86,007 പേർ രോഗമുക്തരായി. 8413 പേർ ചികിത്സയിലുണ്ട്. 222 പേർ കോവിഡ് ആശുപത്രികളിലും 1466 പേർ സിഎഫ്എൽടിസികളിലും ചികിത്സയിലുണ്ട്. 5478 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 164 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 2162 പേരെ ഒഴിവാക്കി. 1972 പേരെ നിരീക്ഷണത്തിന് നിർദേശിച്ചു. ആകെ 23467 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 9432 സാമ്പിളുകളാണ് ബുധനാഴ്‌ച പരിശോധനയ്‌ക്കയച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top