30 July Friday

തുറവൂർ താലുക്ക് ആശുപത്രിയിൽ സ്‌ത്രീവാർഡും ലിഫ്റ്റും തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

തുറവൂര്ർ താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്യുന്നു

 തുറവൂർ

താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച സ്‌ത്രീകളുടെ വാർഡും  ബഹുനില മന്ദിരത്തിലേക്ക് നിർമിച്ച ലിഫ്റ്റും ഉദ്ഘാടനം ചെയ്‌തു.  
എ എം ആരിഫ് എംപി ലിഫ്റ്റും ദെലീമ എംഎൽഎ  സ്‌ത്രീകളുടെ വാർഡും ഉദ്ഘാടനം ചെയ്‌തു. 
 താലൂക്ക് ആശുപത്രിയുടെ ബഹുനില കെട്ടിടത്തിലേക്കും നിർമാണം പുരോഗമിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്കും രോഗികൾക്ക്  എളുപ്പത്തിൽ എത്തുന്നതിനായി എ എം ആരിഫ് എംഎൽഎ ആയിരിക്കെ നിർദ്ദേശിച്ച പ്രകാരമാണ് ലിഫ്റ്റിന്റെ നിർമാണം പൂർത്തിയാക്കിയത്.  ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്‌ത്രീകളുടെ വാർഡ്. 10 കിടക്കകളും മറ്റ് അവശ്യ സംവിധാനങ്ങളും ഈ വാർഡിൽ സജ്ജീകരിച്ചിട്ടുണ്ട്. 
  പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, വൈസ് പ്രസിഡന്റ് ആർ ജീവൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ് വി ബാബു, കുത്തിയതോട്  പഞ്ചായത്ത് പ്രസിഡന്റ് പി വത്സല, മെഡിക്കൽ ഓഫീസർ ഡോ.ആർ റൂബി എന്നിവർ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top