29 July Thursday
3 മണിക്കൂറും കടന്ന് ബാറ്റിൽ പന്താട്ടം

ഗിന്നസ്‌ ഭേദിച്ച് സാരോൺ ‘ട്രിക്‌സ്‌’

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

സാരോണിന്റെ പ്രകടനം

 ആലപ്പുഴ

ബാറ്റുകൊണ്ട്‌  ക്രിക്കറ്റ്‌പന്ത്‌ നിയന്ത്രിച്ച് സാരോൺ റോട്രിക്‌സ്‌ ഗിന്നസ്‌ റെക്കോർഡ്‌ മറികടന്നു. തമിഴ്‌നാട്‌ മധുര സ്വദേശി ഗൗതമനാരാണന്റെ പേരിലെ രണ്ട് മണിക്കൂർ 16 മിനിറ്റ്‌ ഒരു സെക്കന്റ്‌ പ്രകടനത്തെ മൂന്ന്‌ മണിക്കൂർ 22 മിനിട്ട് ആയാണ്‌ തിരുത്തിക്കുറിച്ചത്‌. ഇത്‌ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഉൾപ്പെടുത്തുന്നതിന്  റെക്കോർഡ് മറികടന്നതിന്റെ എല്ലാ രേഖകളും  സമർപ്പിച്ചു. ഗിന്നസ് അധികൃതരിൽ  നിന്ന് സ്ഥിരീകരണം ലഭിക്കുന്ന മുറയ്‌ക്കാണ്‌ റെക്കോർഡിന്  ഉടമയാകുക. 
   ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളിൽ ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും ലയൺസ് ക്ലബ്‌ ഓഫ് ആലപ്പി സൗത്തിന്റെയും   പരിപാടിയിലാണ്‌ പ്രകടനം. ഇതോടൊപ്പം യുആർഎഫ് വേൾഡ് റെക്കോർഡിനും സാരോൺ ഉടമയായി. പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ്‌ അധ്യക്ഷയായി. കലക്‌ടർ എ അലക്‌സാണ്ടർ മുഖ്യാഥിതിയായി. കൗൺസിലർ എം ആർ പ്രേം, എസ് ഡിവി സ്‌കൂൾ മാനേജർ എസ് രാമാനന്ദ് എന്നിവർ സംസാരിച്ചു. ജില്ലാ സ്‌പോർട്സ് കൗൺസിൽ  പ്രസിഡന്റ് പി ജെ ജോസഫ് സ്വാഗതവും ലയൺസ് ക്ലബ്‌ ഓഫ് ആലപ്പി സൗത്ത് പ്രസിഡന്റ് അനികുമാർ ശിവദാസ് നന്ദിയും പറഞ്ഞു.   
  പൂന്തോപ്പ്‌ വാർഡ്‌ ആശ്രമം ജങ്ഷന് സമീപം ഏഞ്ചൽ വീട്ടിൽ സജു റോട്രിക്‌സ്‌  –-സെർഫി ദമ്പതികളുടെ മകനാണ്‌. യുഐടി കോളേജ്‌ ബികോം വിദ്യാർഥിയാണ്‌ സാരോൺ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top