03 August Tuesday

ഹരിതകർമസേന കളത്തിലിറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
ചേർത്തല
ചേർത്തലയിൽ ഹരിതകർമസേന വ്യാഴാഴ്‌ച മുതൽ രംഗത്തിറങ്ങും. വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്‌റ്റിക്‌ മാലിന്യം ഉൾപ്പെടെ അജൈവ മാലിന്യങ്ങൾ സംഭരിച്ച്‌ നഗരത്തെ മാലിന്യമുക്തമാക്കുകയാണ്‌ ലക്ഷ്യം. 
  സേനാംഗങ്ങൾ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച്‌ മാലിന്യം സംഭരിക്കും. ക്ലീൻ കേരള കമ്പനിയുമായി ഉണ്ടാക്കിയ കരാർ പ്രകാരമാണ്‌ അജൈവ മാലിന്യം സംഭരിക്കുന്നത്‌. പാരിസ്ഥിക പ്രശ്‌നങ്ങൾ ഒഴിവാക്കാനും മാരകരോഗങ്ങൾ തടയാനുമാണ്‌ പദ്ധതി.  പകൽ 11ന്‌ നഗരസഭ ഓഫീസ്‌ അങ്കണത്തിൽ ചേരുന്ന യോഗത്തിൽ എ എം ആരിഫ്‌ എംപി പദ്ധതി ഉദ്‌ഘാടനംചെയ്യും. നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ അധ്യക്ഷയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top