29 July Thursday

മലയാളം പടിക്ക്‌പുറത്ത്‌: പ്രതിഷേധിച്ച്‌ എ എം ആരിഫ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

 

ആലപ്പുഴ
ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ ഭാഗമായ പാർലമെന്ററി റിസർച്ച്‌ ആൻഡ്‌ ട്രെയിനിങ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ('പ്രൈഡ്‌') ജൂലൈ അഞ്ചുമുതൽ പാർലമെന്റ്‌ അംഗങ്ങൾക്കും ജീവനക്കാർക്കുമായി  നടത്തുന്ന ആഭ്യന്തര ഭാഷാ പരിശീലന പരിപാടിയിൽ നിന്ന് മലയാളം ഒഴിവാക്കിയതിൽ എ എം ആരിഫ്‌ എംപി പ്രതിഷേധിച്ചു. ദക്ഷിണേന്ത്യൻ ഭാഷകളിൽ മലയാളം മാത്രമാണ്‌ ഒഴിവാക്കപ്പെട്ടത്‌. ശ്രേഷ്‌ഠഭാഷ പദവിയുള്ള ഭാഷകളിൽ മലയാളവും കന്നടയും സംസ്‌കൃതവും ഒഴിവാക്കി ഗുജറാത്തി, മറാത്തി എന്നിവ ഉൾപ്പെടുത്തിയാണ്‌ പരിശീലന പരിപാടി ആദ്യം തയ്യാറാക്കിയത്‌. പ്രതിഷേധത്തെ തുടർന്ന് കന്നട കൂടി ഉൾപ്പെടുത്തിയപ്പോഴും മലയാളത്തെ അവഗണിച്ച കേന്ദ്രസർക്കാർ നടപടിയിൽ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ്‌ ജോഷി എന്നിവരെ പ്രതിഷേധം അറിയിച്ചു. പരിശീലന പരിപാടിയിൽ മലയാളം ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും എംപി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top