09 September Monday
നാടുണർത്തി സമുജ്വല സമാപനം

മതനിരപേക്ഷ, ജനാധിപത്യ സമൂഹത്തിന്റെ ഐക്യപ്പെടൽ അനിവാര്യം

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023
ആലപ്പുഴ 
മതനിരപേക്ഷ സമൂഹത്തിന്റെ വ്യാപനവും ഐക്യപ്പെടലുമാണ്‌ രാജ്യം ആഗ്രഹിക്കുന്നതെന്ന്‌ പ്രഖ്യാപിച്ച്‌ മതനിരപേക്ഷ സെമിനാർ. ബ്രിട്ടീഷ്‌ കൊളോണിയലിസത്തിന്റെ ഭിന്നിപ്പിന്റെ രാഷ്‌ട്രീയം മതനിരപേക്ഷ, വിശാല ജനാധിപത്യ സമൂഹത്തിന്റെ ഐക്യപ്പെടലിൽ തകരും–- ആലപ്പുഴ മഹോത്സവത്തിലെ ‘മതനിരപേക്ഷത വർത്തമാനകാല ഇന്ത്യയിൽ ’ സെമിനാർ അടിവരയിട്ടു.  
 സ്വാതന്ത്ര്യസമരത്തെ തകർക്കാൻ ബ്രിട്ടീഷുകാർ പയറ്റിയ ഭിന്നിപ്പിച്ച്‌ ഭരിക്കൽ പദ്ധതിയാണ്‌ ഇന്ന്‌ രാജ്യത്ത്‌ ആർഎസ്‌എസും നടപ്പാക്കുന്നത്‌. ഇത്‌ തിരിച്ചറിയാൻ മതനിരപേക്ഷ സമൂഹം തയാറാകണം. സ്വാതന്ത്ര്യാനന്തരം പാകിസ്ഥാനിലേക്ക്‌ വരണമെന്ന ആവശ്യത്തെ ഞാൻ സെക്യുലർ മതവിശ്വാസിയാണെന്നും ഇന്ത്യവിട്ട്‌ ഒരിടത്തേക്കുമില്ലെന്നും പറഞ്ഞ മൗലാന അബുൾകലാം ആസാദിന്റെ ചരിത്രം ഇപ്പോൾ പഠിക്കേണ്ടന്ന്‌ പറയുന്നത്‌ ആർഎസ്‌എസിന്റെ കോർപറേറ്റ്‌ വർഗീയ അജൻഡയാണ്‌. 
പാഠ്യപദ്ധതിയിൽനിന്ന്‌ ആസാദിന്റെ ചരിത്രം വെട്ടിമാറ്റി. സ്വാതന്ത്ര്യസമരത്തിൽനിന്ന്‌ വിട്ടുനിന്ന ആർഎസ്‌എസ്‌ രാജ്യം ഭരിക്കുന്നതാണ്‌ രാജ്യത്തിന്റെ മതിനിരപേക്ഷതയെ അപകടത്തിലാക്കിയത്‌. 
ബദൽ സാമ്പത്തികനയം ഉയർത്തിയല്ല ആർഎസ്‌എസ്‌ ശേഷതയോടെ കൈകാര്യം ചെയ്‌തിരുന്ന നാട്ടിൽ ഹിന്ദു എന്നതിന്‌ പകരം ഹിന്ദുത്വം എന്ന വർഗീയത പടർന്നതോടെയാണ്‌ നാനാത്വത്തിൽ ഏകത്വം എന്ന രാജ്യത്തിന്റെ മുഖമുദ്ര നഷ്ടമായതെന്നും സെമിനാർ ഓർമിപ്പിച്ചു. 
   ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനംചെയ്‌തു.  ബിഷപ്‌ ഡോ. ജെയിംസ്‌ റാഫേൽ ആനാപറമ്പിൽ അധ്യക്ഷനായി. ഡോ. എം എ സിദ്ധിക്ക്‌ വിഷയം അവതരിപ്പിച്ചു. ഫാ. സേവ്യർ കുടിയാംശേരി, കെ പ്രകാശ്‌ബാബു, എ മഹേന്ദ്രൻ, സി എസ്‌ ഉണ്ണിത്താൻ,  ജി വേണുഗോപാൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top