ആലപ്പുഴ
മതങ്ങൾ സമാധാനത്തിന്റെ ഉപകരണങ്ങളാണെന്നും മതനിരപേക്ഷത എന്നാൽ മതനിരാസമല്ലെന്നും ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ. സുശീല ഗോപാലൻ പഠനഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ‘മതനിരപേക്ഷത വർത്തമാനകാല ഇന്ത്യയിൽ’ സെമിനാറിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭൂമിയെ പൊതുഭവനമായി കാണാൻ എല്ലാവരും തയാറാകണം. ആ പൊതുഭവനത്തിൽ കലഹങ്ങളില്ലാതെ എല്ലാവരും ഒന്നിച്ചുവസിക്കണം. ജനാധിപത്യ സംരക്ഷണത്തിന് എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് വേണ്ടത്. മത, രാഷ്‌ട്രീയ കൂട്ടുകെട്ടിന്റെ ഫലമായ നന്മയുടെയും തിന്മയുടെയും പാഠങ്ങൾ ലോകത്ത് എല്ലായിടത്തുമുണ്ട്. നന്മയെ സ്വീകരിക്കാനും തിന്മയെ തള്ളാനും കഴിയണം. അസത്യങ്ങളും അർധസത്യങ്ങളും ആത്മീയതയുടെ ധീരതയെ ഇല്ലാതാക്കും. അന്ധവിശ്വാസം ആ തേജസ് നശിപ്പിക്കും–- ബിഷപ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..