03 July Sunday

ജൈവവൈവിധ്യ ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

ജൈവവൈവിധ്യ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
അന്താരാഷ്‌ട്ര ജൈവവൈവിധ്യ ദിനാചരണവും ഫോട്ടോ പ്രദർശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ് ബിബിൻ സി  ബാബു അധ്യക്ഷനായി. കുട്ടനാട് അന്താരാഷ്‌ട്ര കായൽനില ഗവേഷണ കേന്ദ്രം ഡയറക്‌ടർ ഡോ. കെ ജി പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. വന്യജീവി ഫോട്ടോഗ്രാഫർ അജി ഗൗരി പകർത്തിയ ജൈവ വൈവിധ്യ ഫോട്ടോകളാണ് പ്രദർശിപ്പിച്ചത്. 
ജില്ല പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം വി പ്രിയ, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ടി ജി ചന്ദ്രപ്രകാശ്, ടി എസ് വിശ്വൻ, സി മുരളി, കെ ആർ ദേവദാസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top