കായംകുളം
കായംകുളം കാർത്തികപ്പള്ളി റോഡിന്റെ പുനരുദ്ധാരണത്തിന് ഒരുകോടി രൂപ അനുവദിച്ചതായി യു പ്രതിഭ എംഎൽഎ അറിയിച്ചു. ഒ എൻ കെ ജങ്‌ഷൻമുതൽ പുല്ലുകുളങ്ങര എൻആർപിഎം സ്കൂൾ ജങ്‌ഷൻവരെയുള്ള രണ്ട് കിലോമീറ്റർ ഭാഗമാണ് പുനരുദ്ധരിക്കുന്നത്. എൻആർപിഎം ജങ്‌ഷൻമുതൽ പേരാത്തുമുക്കുവരെയുള്ള ഭാഗം 1.60 കോടി രൂപ വിനിയോഗിച്ച് പുനരുദ്ധരിച്ചിരുന്നു.
ബിസി ഓവർ ലേ, മാർക്കിങ്, ദിശാസൂചക ബോർഡുകൾ, സ്റ്റഡ്സ് എന്നിവയുണ്ടാകും. എത്രയുംവേഗം നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് നിർദേശം നൽകിയതായും എംഎൽഎ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..