28 May Thursday

കലബുര്‍ഗിയില്‍ കുടുങ്ങിയ അധ്യാപികമാര്‍ യാത്രതിരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

കർണാടകയിലെ കലബുർഗിയിൽ നിന്നും കേരളത്തിലേക്ക് തിരിച്ച അധ്യാപികമാർ യാത്രാമധ്യേ

മാവേലിക്കര
നാട്ടിലേക്ക്‌ മടങ്ങാനാകാതെ കര്‍ണാടക കലബുര്‍ഗിയിലെ സ്വകാര്യ സ്‌കൂള്‍ ഹോസ്‌റ്റലില്‍പ്പെട്ട 13 മലയാളി അധ്യാപികമാര്‍ തിങ്കളാഴ്‌ച പുലര്‍ച്ചെ നാട്ടിലേക്ക്‌ തിരിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലക്കാരായ അധ്യാപികമാരാണ്‌ കോവിഡ്‌ 19 നിരോധനത്തിന്റെ ഭാഗമായി കലബുർഗിയിൽ കുടുങ്ങിയത്‌.  
 ശനിയാഴ്‌ച  വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഡിജിപി ഇവരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ആര്‍ രാജേഷ് എംഎല്‍എ ഇവരുമായി സംസാരിച്ചശേഷം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഇവരെ നാട്ടിലെത്തിക്കുന്നതിന് വാഹനം ക്രമീകരിക്കാന്‍ സ്‌കൂൾ അധിക‌ൃതർക്ക്‌ നിര്‍ദേശം ലഭിച്ചു.  എല്ലാവരും തിങ്കളാഴ്‌ച പുലര്‍ച്ചെ 5.30നാണ് നാട്ടിലേക്ക്‌  തിരിച്ചത്. അർധരാത്രിയോടെ മംഗലാപുരത്തെത്തുന്ന സംഘം ചൊവ്വാഴ്‌ച കേരളത്തിലെത്തും. പത്തനംതിട്ട – രണ്ട്‌, കോട്ടയം –- ഏഴ്‌, ആലപ്പുഴ –- നാല്‌ പേരുമാണ് വാഹനത്തിലുള്ളത്. 2019ല്‍ സ്‌കൂളില്‍ ജോലിക്ക്‌ കയറിയ ഇവര്‍ അധ്യയനവര്‍ഷാവസാനം നാട്ടിലേക്ക്‌ മടങ്ങാനിരിക്കവേ കോവിഡ്‌ 19നെ തുടർന്നുണ്ടായ ഗതാഗതനിയന്ത്രണത്തിലാണ്‌ ഹോസ്‌റ്റലില്‍ കുടുങ്ങിയത് 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top