ആലപ്പുഴ
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നയത്തിൽ നിന്ന് സർക്കാർ ഒരിഞ്ച് വ്യതിചലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്തുന്നതാണ് സർക്കാർ നയം. ആലപ്പുഴ ബീച്ചിലെ മാരിടൈം ട്രെയിനിങ് ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലയെയും മുന്നോട്ടുനയിക്കുന്ന സർക്കാരിനെതിരെ ആരോപണമുന്നയിക്കുന്നത് കേരളത്തിന്റെ ചുവടുവയ്പുകളെ എതിര്‍ത്തവരാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളുടെ പുറകെ പോകാനല്ല, വികസനലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരള മാരിടൈം ബോർഡ് 1.21 കോടി ചെലവഴിച്ചാണ് ഹാളിന്റെ നിർമാണം പൂർത്തീകരിച്ചത്. ജലയാനങ്ങളിലെ വിവിധ വിഭാഗങ്ങളിൽ ജോലിനോക്കുന്നവർക്കുള്ള പരിശീലനവും ഹാർബർ ക്രാഫ്റ്റ് റൂൾസ് പ്രകാരമുള്ള പരിശീലനവും ഇവിടെ നടക്കും. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായി. എ എം ---ആരിഫ് എംപി ശിലാഫലകം അനാവരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, മാരിടൈം ബോര്‍ഡ് ചെയര്മാന് വി ജെ മാത്യു, മെമ്പർമാരായ എം കെ ഉത്തമൻ, എന്‍ പി ഷിബു, വാർഡ് കൗൺസിലർ സിമി ഷാഫി ഖാന്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടി പി സലിംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..