28 February Sunday

കെഎസ്‌ടിഎ കലാജാഥ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

കെഎസ്ടിഎ കലാജാഥയില്‍ സുനിൽ ചേർത്തല ചാക്യാർകൂത്ത് 
അവതരിപ്പിക്കുന്നു

ആലപ്പുഴ
ഫെബ്രുവരി 27, 28 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന  കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം  കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ കലാജാഥ പര്യടനം തുടങ്ങി. ചൊവ്വാഴ്‌ച അമ്പലപ്പുഴ കച്ചേരിമുക്ക് ജങ്‌ഷനിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി ആർ മഹിളാമണി കലാജാഥ ഉദ്ഘാടനംചെയ്‌തു. 10 കേന്ദ്രങ്ങളിൽ സുനിൽ ചേർത്തല ചാക്യാർകൂത്ത് അവതരിപ്പിച്ചു.നരേന്ദ്രമോഡി സർക്കാരിന്റെ ജനദ്രോഹ നടപടികളും പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ഹാസ്യരൂപത്തിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായി. വിവിധ കേന്ദ്രങ്ങളിലായി എസ് ധനപാൽ, പി ഡി ജോഷി, സി ജ്യോതികുമാർ, എ കെ പ്രസന്നൻ, ജിജോ ജോസഫ്എന്നിവർ സംസാരിച്ചു. ബുധനാഴ്‌ച മങ്കൊമ്പ്, ആലപ്പുഴ, ചേർത്തല, തുറവൂർ സബ് ജില്ലകളിൽ ജാഥ പര്യടനം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top