28 February Sunday

13 റോഡുകളുടെ നവീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

പറവൂർ‑അമൃത ജങ്ഷൻ‑കാപ്പിത്തോട് റോഡിന്റെ നിർമാണം 
മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനംചെയ്യുന്നു

അമ്പലപ്പുഴ
പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിൽ 13 റോഡുകളുടെ നിർമാണത്തിന് തുടക്കമായി. മന്ത്രി ജി സുധാകരൻ നിർമാണോദ്ഘാടനം നിർവഹിച്ചു. 30 വർഷം വരെ കേടു കൂടാതെ കിടക്കുന്ന വൈറ്റ് കോപ്പിങ് കോൺക്രീറ്റ് സങ്കേതത്തിലും ദേശീയപാതാ നിലവാരത്തിലുള്ള ബിഎം - ബിസി റോഡുകളുമാണ് നിർമിക്കുന്നത്. പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി ഫണ്ടും എംഎൽഎ യുടെ ആസ്‌തി വികസന ഫണ്ടും ഉൾപ്പെടെ ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനം.   പുന്നപ്ര വടക്ക് പഞ്ചായത്തിൽ 30 കോടി ബജറ്റ് ഫണ്ടിൽ ഉൾപ്പെട്ട  റോഡിന്റെയും ആസ്‌തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയ നാല് റോഡുകളുടെയും നിർമാണമാണ് ആരംഭിച്ചത്. 30 കോടിയിൽ മൂന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാനപെട്ട 10 ഗ്രാമീണ റോഡുകൾ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌  പുനർനിർമിക്കും.  തോട്ടപ്പള്ളി -കളർകോട് കണക്‌ടിവിറ്റി റോഡിന്റെ ഭാഗമായുള്ള  ഉള്ളാടൻ പറമ്പ്- ശാസ്‌താങ്കൻ ക്ഷേത്രം റോഡിന്‌ 2.38 കോടി ചെലവഴിക്കും. മാതൃഭൂമി - –-പഴയനടക്കാവ് റോഡ്‌ (10- ലക്ഷം), പറവൂർ ജങ്ഷനു തെക്കുഭാഗത്തെ റോഡ്(25 ലക്ഷം), 
മാടപറമ്പ് - –-അങ്കണവാടി റോഡ് (22 ലക്ഷം), ഉള്ളാടൻ പറമ്പ് - തൈവേലിക്കകം റോഡ് (20.05 ലക്ഷം) എന്നിവയാണ്‌ പുനർനിർമിക്കുന്ന റോഡുകൾ.  പുന്നപ്ര തെക്ക് പഞ്ചായത്തിൽ 30 കോടി ബജറ്റ് ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ചു റോഡുകളും ആസ്‌തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഒരു റോഡും നിർമിക്കും. അറവുകാട് കളത്തിൽ ജങ്‌ഷൻ കാഞ്ഞൂൾ അങ്കണവാടി റോഡ് (3.6 കോടി),  പരപ്പിൽ പുതുവൽ പാലം റോഡ്(1.39 കോടി), കണ്ണാട് കളരിക്കൽ റോഡ് (2.5 കോടി), വെമ്പാലമുക്ക് - മങ്ങാട്ടുപള്ളി റോഡ് (2.77 കോടി), പുന്നപ്ര കെഎസ്ഇബി - ചൂളപ്പറമ്പ് വെള്ളാപ്പള്ളി ജങ്‌ഷൻ റോഡ് (2.5 കോടി),  അറവുകാട് ക്ഷേത്രം- ഗുരുസാഗര ജങ്‌ഷൻ- പൂജാ നിവാസ് റോഡ് (40 ലക്ഷം) എന്നിവയാണ്‌ പുനർനിർമിക്കുക. വളഞ്ഞവഴി റെയിൽവേ ക്രോസ്‌ കമ്പിവളപ്പ് റോഡ് നിർമാണത്തിന് 20 ലക്ഷവും എച്ച്ഐഎൽപിഎസ് ജങ്‌ഷൻ- ആഞ്ഞിലിപ്പറമ്പ് റോഡിന് 35 ലക്ഷം രൂപയും ചെലവഴിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top