08 February Wednesday

സി കെ കരുണാകരനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

പുന്നപ്ര വയലാർ സമരസേനാനിയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സി കെ കരുണാകരന്റെ നാലാം 
ചരമവാർഷിക അനുസ്‌മരണ സമ്മേളനം മുഹമ്മയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

മുഹമ്മ
പുന്നപ്ര വയലാർ സമരസേനാനിയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സി കെ കരുണാകരന്റെ നാലാം ചരമവാർഷികം ആചരിച്ചു. മുഹമ്മ കയർ ഫാക്‌ടറി വർക്കേഴ്സ് യൂണിയനും പാർടി മുഹമ്മ ലോക്കൽ കമ്മിറ്റിയും ചേർന്നാണ് അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചത്.  സി കെ കരുണാകരന്റെ കളപ്പുരയ്‌ക്കൽ വീട്ടിൽ ഛായാചിത്രത്തിൽ  പുഷ്‌പാർച്ചനയും തുടർന്ന്  അനുസ്‌മരണ സമ്മേളനവും ചേർന്നു. ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്‌തു . കെ പ്രസാദ് അധ്യക്ഷനായി. ജി വേണുഗോപാൽ, സി കെ സുരേന്ദ്രൻ, പി രഘുനാഥ്, എസ് രാധാകൃഷ്‌ണൻ,  ജെ ജയലാൽ, കെ ഡി അനിൽകുമാർ, ടി ഷാജി, ഡി ഷാജി, സ്വപ്‌ന ഷാബു, കെ സലിമോൻ, കെ കെ ചന്ദ്രബാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top