29 January Saturday

പൈതൃക പദ്ധതി 
തപാൽ കവറില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

തപാൽ വകുപ്പിന്റെ പ്രത്യേക കവര്‍ റീജണൽ പോസ്‌റ്റ്‌മാസ്‌റ്റർ ജനറൽ 
മറിയാമ്മ എച്ച് സലാം എംഎൽഎയ്‍ക്ക് നൽകി പ്രകാശിപ്പിക്കുന്നു

ആലപ്പുഴ
ആലപ്പുഴ പൈതൃകപദ്ധതി തപാൽവകുപ്പിന്റെ സ്‍പെഷ്യൽ കവറിൽ ഇടംനേടി. ആസാദി കാ അമൃതോത്സവിന്റെ ഭാ​ഗമായി പുറത്തിറക്കിയ കവറിലാണ് പൈതൃകപദ്ധതിക്കും സ്ഥാനം. പദ്ധതിയുടെ വിവരങ്ങൾ കവറിന്റെ പിൻഭാ​ഗത്ത് അച്ചടിച്ചിട്ടുണ്ട്. മുന്നിൽ ന്യൂമോഡൽ കയർ സൊസൈറ്റി, ലൈറ്റ്ഹൗസ് തുടങ്ങിയ ചിത്രങ്ങളും. കവർ ഉപയോഗിക്കുന്നവരെല്ലാം പൈതൃക പദ്ധതിയെക്കുറിച്ച് അറിഞ്ഞ് ലോകോത്തര നിലവാരത്തിലേക്ക് പദ്ധതിയെ പ്രൊമോട്ട് ചെയ്യാനാകും. 10 രൂപയുടെ 1000 കവറുകളാണ് പുറത്തിറക്കിയിരിക്കുന്നത്. റീജണൽ പോസ്‌റ്റ്‌മാസ്‌റ്റർ ജനറൽ മറിയാമ്മ, എച്ച് സലാം എംഎൽഎയ്‍ക്ക് നൽകി പ്രകാശിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യാരാജ്, മുസിരിസ് എംഡി പി എം നൗഷാദ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top