25 November Wednesday

തളർന്നതും വളർന്നതും കണ്ടു

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

വിജയൻ

മാവേലിക്കര
ജില്ലാ ആശുപത്രിയുടെ തളർച്ചക്കും വളർച്ചക്കും സാക്ഷിയാണ്‌ മഠത്തിൽപറമ്പിൽ ബിനു വില്ലയിൽ വിജയൻ(62). ആശുപത്രി വളപ്പിനോട് ചേർന്നാണ് താമസം.  അരനൂറ്റാണ്ടുകാലത്തെ ആശുപത്രി ചരിത്രം ഹൃദിസ്ഥം. ഇടതുപക്ഷം അധികാരത്തിലേറുമ്പോൾ ലഭിക്കുന്ന പരിഗണന, യുഡിഎഫ് ഭരണനാളുകളിൽ ഈ ആതുരാലയത്തിന് ലഭിച്ചിട്ടില്ലെന്ന് വിജയൻ സാക്ഷ്യപ്പെടുത്തുന്നു. 
 താലൂക്ക് ആശുപത്രിയായും പിന്നീട് ജില്ലാ ആശുപത്രിയായും ഉയർത്തപ്പെട്ട ശേഷം, 2011 ലാണ്  നല്ലകാലം ആരംഭിച്ചത്. 1995 മുതൽ  ജില്ലാ പഞ്ചായത്ത് ഭരിക്കുന്ന ഇടത് ഭരണസമിതികളുടെ വികസന പദ്ധതികൾ  ചില ഉദ്യോഗസ്ഥർ അട്ടിമറിച്ചു. 1991 മുതൽ 2011 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് നേതാവ് കാര്യമായി ഒന്നും ചെയ്‌തില്ല. ആർ രാജേഷ് എംഎൽഎയുടെ ഒമ്പതര വർഷം ആശുപത്രി വികസനത്തിന്റെ വസന്ത കാലമായിരുന്നു. കിഫ്ബി  വികസനങ്ങളെ അട്ടിമറിക്കുന്നവർ ജനങ്ങളെ വെല്ലുവിളിക്കയാണ്. അവർക്ക് ജനവും ചരിത്രവും മാപ്പു നൽകില്ല–- വിജയൻ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top