മാന്നാർ
ബിജെപി -ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് എൽഡിഎഫ് കൺവൻഷനിലെത്തിയ ദമ്പതികൾക്ക് ആവേശകരമായ സ്വീകരണം. പാണ്ടനാട് പാലയ്ക്കൽ വീട്ടിൽ സതീഷ്, ഭാര്യ ശ്രീക്കുട്ടി എന്നിവരാണ് സിപിഐ എമ്മിനോടൊപ്പം പ്രവർത്തിക്കാൻ പാണ്ടനാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷനിൽ എത്തിയത്.
സജി ചെറിയാൻ എംഎൽഎ ദമ്പതികളെ രക്തഹാരമണിയിച്ച് സ്വീകരിച്ചു. ടി കെ ചന്ദ്രചൂഡൻ അധ്യക്ഷനായി. ജേക്കബ് തോമസ് അരികുപുറം, ടിടിഎം വർഗീസ്, അഡ്വ. സി ജയചന്ദ്രൻ, ടി ടി കുട്ടൻ, ഹരികുമാർ, ബാബു കളത്ര, ജോൺമാത്യു മുല്ലശ്ശേരി, തമ്പി മണക്കുന്നേൽ എന്നിവർ സംസാരിച്ചു. എം എസ് രാധാകൃഷ്ണൻ സ്വാഗതവും, ടി എ ബെന്നികുട്ടി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ബാബു കളത്ര (പ്രസിഡന്റ്), എം എസ് രാധാകൃഷ്ണൻ (സെക്രട്ടറി).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..