06 December Monday
പടക്കപ്പൽ തീരത്ത്

വിസ്മയം നങ്കൂരമിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

തീരമണഞ്ഞ് ... ആലപ്പുഴ പോർട്ട് മ്യൂസിയത്തിൽ സ്ഥാപിക്കാനുള്ള പടക്കപ്പൽ റെയിൽവെയുടെ 64‑ാം നമ്പർ ഗേറ്റ് കടക്കുന്നു. രാത്രി 11.45 നും ഈ ദൃശ്യം ആസ്വദിക്കാൻ എത്തിയ ബഹുജനങ്ങളെയും കാണാം... 
 ഫോട്ടോ : ഷിബിൻ ചെറുകര

ആലപ്പുഴ
ഇരുപത്‌ ദിവസത്തെ കാത്തിരിപ്പിനുശേഷം പടക്കപ്പൽ പോർട്ട്‌ മ്യൂസിയത്തിലേക്ക്‌ എത്തുന്നു. കടപ്പുറത്തെത്തിക്കാനുള്ള ശ്രമം വെള്ളിയാഴ്‌ച പുനരാരംഭിച്ചു. രാവിലെ ആറോടെ കൊമ്മാടി ടോൾ പ്ലാസയിൽനിന്ന്‌ കപ്പൽ പുറപ്പെട്ടു. 
കൊമ്മാടി ജങ്‌ഷൻ, ശവക്കോട്ടപ്പാലം, കോൺവന്റ്‌ സ്‌ക്വയർ എന്നിവിടങ്ങളിലൂടെ കലക്‌ടറുടെ വസതിക്കു സമീപത്ത്‌ ഡച്ച്‌ സ്‌ക്വയറിന്‌ പടിഞ്ഞാറുള്ള റെയിൽവേയുടെ 64–-ാം നമ്പർ ലെവൽ ക്രോസിൽ പകൽ 12ഓടെ എത്തിച്ചു. ഇവിടെനിന്ന്‌  രാത്രി 11.45 ഓടെയാണ്‌ റെയിൽവേ ലൈൻ മറികടന്നത്. മാവേലി എക്‌സ്‌പ്രസ്‌ ഡീസൽ എന്‍ജിൻ ഘടിപ്പിച്ച്‌ കടന്നുപോയ ശേഷമാണ്‌ ലെവൽ ക്രോസ്‌ ഉയർത്തിയത്‌. തുടർന്ന്‌ വെള്ളിയാഴ്‍ച അര്‍ദ്ധരാത്രി 12.30ഓടെ പോര്‍ട്ട് മ്യൂസിയത്തിന് സമീപമെത്തി. മരങ്ങൾ മുറിച്ച്‌ കപ്പലിന്‌ പോകാനുള്ള വഴിയൊരുക്കി. കെഎസ്‌ഇബിയുടെ നേതൃത്വത്തിൽ വൈദ്യുതി ലൈനും  മാറ്റി നൽകി.  ലൈനുകൾ അഴിച്ച് മാറ്റുന്നതടക്കമുള്ള ജോലികൾക്ക് റെയിൽവേയ്‌ക്ക്​ എട്ടുലക്ഷം രൂപ നൽകിയിരുന്നു.​ ബീച്ചിലെത്താൻ 3.5 കിലോമീറ്റർ താണ്ടണം. ശനിയാഴ്‌ച പകൽ പടക്കപ്പൽ ഫൗണ്ടേഷനിൽ സ്‌ഥാപിക്കും.
     ആലപ്പുഴ പോർട്ട് മ്യൂസിയത്തിന് മുന്നിൽ സ്ഥാപിക്കാനുള്ള ഫാസ്​റ്റ്​ അറ്റാക്ക്​ ​​ക്രാഫ്​റ്റ്​ (ഇൻഫാക് ടി- 81) പടക്കപ്പൽ ഒക്​ടോബർ രണ്ടുമുതൽ കൊമ്മാടി ടോൾബൂത്തിന്​ സമീപമുണ്ട്‌. ബൈപാസിലൂടെ​ വലിയ ക്രെയിൻ ഉപയോഗിച്ച്​ കടപ്പുറത്ത്​ എത്തിക്കാനായിരുന്നു ആദ്യതീരുമാനം. ദേശീയപാതാ അധികൃതരിൽനിന്ന്‌ അനുമതി ലഭിക്കാതെവന്നതോടെയാണ് കപ്പൽയാത്ര തടസ്സപ്പെട്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top