06 December Tuesday

മൾട്ടിലെവൽ മാർക്കറ്റിങ്‌ 
കമ്പനികളുടെ പേര്‌ പ്രസിദ്ധീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി ഗാനകുമാര്‍ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
മൾട്ടിലെവൽ മാർക്കറ്റിങ്‌ രംഗത്തെ തട്ടിപ്പ്‌ അവസാനിപ്പിക്കാൻ  നിയമപരമായി പ്രവർത്തിക്കുന്ന കമ്പനികളുടെ പേരുവിവരങ്ങൾ സർക്കാർ രൂപീകരിച്ച മോണിറ്ററിങ്‌ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന്‌ മൾട്ടിലെവൽ മാർക്കറ്റിങ്‌ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. പെൻഷൻഭവനിൽ ചേർന്ന കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്‌തു. അനീഷ് അധ്യക്ഷനായി. 
യൂണിയൻ സംസ്ഥാന സെക്രട്ടറി സുരേഷ്‌ പാലത്ത്‌ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം കെ ബേബി പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വി സേവ്യർ സംസാരിച്ചു. 
  ഭാരവാഹികൾ: അഡ്വ. എം എം അനസ്‌ അലി (പ്രസിഡന്റ്‌), അനീഷ്‌ (വർക്കിങ്‌ പ്രസിഡന്റ്‌), മിനു തോമസ്‌, ശ്യാം കായംകുളം (വൈസ്‌‌പ്രസിഡന്റുമാർ), എം കെ ബേബി (സെക്രട്ടറി), സിതാര ഷെറീഫ്‌, ജോബി യോഹന്നാൻ, വി സേവ്യർ (ജോയിന്റ്‌ സെക്രട്ടറിമാർ), സൗമ്യ സുരേന്ദ്രൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top