27 September Monday

യുഡിഎഫിന്റെ കള്ളപ്രചാരണം വിലപ്പോവില്ല

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021
കായംകുളം
കള്ളപ്രചാരണങ്ങളിലൂടെ നഗരസഭാ ഭരണത്തെ ദുർബലപ്പെടുത്താനുള്ള യുഡിഎഫ്‌ നീക്കം വിലപ്പോകില്ലെന്ന്‌ നഗരസഭ ചെയർപേഴ്സൺ പി ശശികല പറഞ്ഞു. 
ജീവനക്കാരിയെ കൈയേറ്റം ചെയ്യുകയും കൗൺസിൽ രേഖകൾ കീറിക്കളയുകയും ചെയ്‌ത യുഡിഎഫ്കൗൺസിലർമാർ  ജാള്യം മറക്കാനാണ് ഇല്ലാക്കഥകളുമായി രംഗത്ത് വന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈനായി കൗൺസിൽ യോഗങ്ങൾ വിളിക്കുന്നത്. 
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് അജണ്ടയിൽ ഉണ്ടായിരുന്നത്. ഏത് അജണ്ടയാണ് അഴിമതി ഉള്ളതെന്ന് യുഡിഎഫ് വ്യക്തമാക്കണം. 23–-ാം വാർഡിൽ തോടുപുറമ്പോക്കിൽ നിന്ന മരങ്ങൾ ചിലർ അനധികൃതമായി മുറിച്ച കാര്യം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ശക്തമായ നടപടിയെടുത്തു.മരം മുറിയുടെ പേരിൽ നടത്തുന്ന സമര നാടകം ആരെ രക്ഷിക്കാനാണെന്ന് യുഡിഎഫ് വ്യക്തമാക്കണം.
കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ടും കള്ള പ്രചാരണങ്ങളാണ് നടത്തുന്നത്. ആവശ്യമനുസരിച്ച് വാക്‌സിൻ ലഭിക്കാത്തതിന്റെ ഉത്തരവാദിത്തം നഗരസഭയ്‌ക്കല്ല. ജനസംഖ്യാനുപാതികമായിട്ടാണ് ഓരോ തദ്ദേശ സ്ഥാപനത്തിനും വാക്‌സിൻ ലഭിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനം ഫലപ്രദമായാണ്‌ നടക്കുന്നതെന്നും യുഡിഎഫ്‌ ശ്രമിക്കുന്നതെന്നും നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top