26 July Monday

എൽഡിഎഫ്‌ കൗൺസിലർമാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

 കായംകുളം

യുഡിഎഫ് നടത്തുന്ന കള്ളപ്രചാരണങ്ങൾക്കും സമരാഭാസങ്ങൾക്കും എതിരായും വനിതാ ജീവനക്കാരിയെ കൈയേറ്റംചെയ്‌ത യുഡിഎഫ്‌ കൗൺസിലർമാരെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ടും എൽഡിഎഫ്  കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ ധർണ നടത്തി.
വികസന പ്രവർത്തനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും താളംതെറ്റിക്കാനാണ്‌ യുഡിഎഫ് സമരനാടകം. ഇതിനെതിരെ വരുംദിവസങ്ങളിൽ ശക്തമായപ്രതിഷേധം സംഘടിപ്പിക്കും. ധർണ നഗരസഭാ ചെയർപേഴ്സൻ പി ശശികല ഉദ്ഘാടനംചെയ്‌തു. വൈസ് ചെയർമാൻ ജെ ആദർശ്, സ്ഥിരം സമിതിചെയർമാൻമാരായ എസ് കേശുനാഥ്, മായാദേവി, സുൾഫിക്കർ, കൗൺസിലർമാരായ ഹരിലാൽ, നാദിർഷ, ഗംഗാദേവി, ഷെമിമോൾ, അമ്പിളി ഹരികുമാർ ,സൂര്യ ബിജു, സുകുമാരി, രഞ്ജിതം, ബിനു അശോക്, വിജയശ്രീ, ആർ ബിജു, അഖിൽ കുമാർ സുമിഅജീർ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top